കോവിഡാനന്തര സംരംഭ സാധ്യതകളുമായി കല്പ ഗ്രീന്‍ ചാറ്റ്

38

കാസറഗോഡ് : കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന് കീഴിലുള്ള അഗ്രി ബിസിനസ് ഇന്‍കുബേറ്ററും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന കല്പ ഗ്രീന്‍ വെബ് ചാറ്റ് സീരീസില്‍ കോവിഡാനന്തര സംരംഭ സാധ്യതകളെ കുറിച്ചും വ്യത്യസ്ത സ്‌കീമുകളെ കുറിച്ചും ജൂലൈ 25 ന് രാവിലെ 10.30 മുതല്‍ ഓണ്‍ലൈന്‍ പരിശീലനം നടക്കും.

കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍, മഞ്ചേശ്വരം ബ്ലോക്ക് ഇന്‍ഡസ്ട്രീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സുധീര്‍ കുമാര്‍ വി കെ എന്നിവര്‍ ക്ലാസ് കൈകാര്യം ചെയ്യും. പരിശീലനം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സോഷ്യല്‍ സയന്‍സ് വിഭാഗം തലവന്‍ ഡോ കെ മുരളീധരന്‍ നിയന്ത്രിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി www.cpcriagribiz.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 8129182004 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണം

NO COMMENTS