തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 11 മത് രാജ്യാന്തര ഡോക്യുമെന്റ്ററി ഹ്രസ്വ ചലച്ചിത്ര മേളക്ക് 2018 ജൂലായ് 20 ന് തുടക്കം. ജൂലായ് 24 വരെ നടക്കുന്ന മേളയില്‍ 20ന് വൈകിട്ട് 6 മണിക്ക് കൈരളി തീയറ്ററിൽ വച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഹ്രസ്വ ചലച്ചിതമേളയില്‍ ആദ്യമായി ഉൾപ്പെടുത്തിയ ലൈഫ്ടൈം അച്ചീവ്മെന്റ്റ് അവാര്‍ഡ് പ്രശസ്ത ഡോക്യുമെന്റ്ററി സംവിധായൻ ആനന്ദ് പട്വർധന് നൽകും. ഈ വര്‍ഷം മുതല്‍ സമ്മാന തുക ഇരട്ടിയാക്കിയതോടൊപ്പം വിവിധ ഭാഗങ്ങളിലായി നടക്കുന്ന 206 ചിത്രങ്ങളിൽ നിന്ന്മികച്ച ലോങ്ങ് ഡോക്യുമെന്റ്ററിക്ക് ഓസ്കാറിനും മൽസരിക്കാം. ഇത് ഇന്ത്യയിൽ തന്നെ ആദ്യമായി കിട്ടിയ വലിയൊരു അംഗീകാരമാണെന്നും കമൽ അഭിപ്രായപ്പെട്ടു.
അതേസമയം, പ്രശസ്ത സംവിധായകൻ രാമുകാര്യാട്ടിന്റ്റെ ഡോക്യുമെന്റ്ററി സിനിമ ഒഴിവാക്കിയതിനെ കുറിച്ച് കമൽ പറഞ്ഞത് ഇങ്ങനെ “രാമുകാര്യാട്ടിന്റെ സിനിമക്ക് പ്രദര്‍ശന അനുമതി നിഷേധിച്ചിട്ടില്ല. വാര്‍ത്തകൾ ഞാന്‍ കണ്ടിരുന്നു. അദ്ദേഹം പ്രശസ്തനായ ഒരു സംവിധായകനാണ്. പ്രത്യേകമായി സിനിമകള്‍ കൂട്ടാനോ കുറക്കാനോ ഉള്ള അവകാശം സെലക്റ്റിംഗ് കമ്മിറ്റിക്കാണ്, ഞങ്ങള്‍ക്കല്ല. കാര്യാട്ടിന്റ്റെത് ജീവചരിത്രമാണ്. അദ്ദേഹത്തിന്റെ ജീവചരിത്രം പ്രദര്ശിപ്പിക്കേണ്ടതാണെങ്കിലും ഇതുപോലെ വന്ന 14 സിനിമകള്‍ ഉൾപ്പെടുത്തിയിട്ടില്ല. അതായത് ഒരേ പാറ്റേണിൽ വരുന്നവ സെലക്ട് ചെയ്യുന്നതിന് നിയമ തടസ്സം ഉണ്ട്. അതുകൊണ്ട് തന്നെ ഈ ചിത്രം ഉൾപ്പെടുത്താൻ കഴിയില്ല. ” തിരുവനന്തപുരത്ത് ഐ.ഡി.എസ്.എഫ്. എഫ്.കെ സമ്മേളനത്തിൽ മാധ്യമങ്ങ്ളോട് സംസാരിക്കുകയായിരുന്നു കമൽ.