കേരളത്തില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ക്ക് കാരണക്കാര്‍ വലതുപക്ഷമാണെന്ന് പ്രമുഖ നടൻ കമല്‍ഹാസന്‍

134

ചെന്നൈ : ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ക്ക് കാരണക്കാര്‍ വലതുപക്ഷമെന്ന് പ്രമുഖ നടനും മക്കള്‍ നീതിമയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ഹാസന്‍. സംഘര്‍ഷങ്ങള്‍ക്ക് എണ്ണ പകരുന്നത് വലതുപക്ഷമാണെന്നായിരുന്നു കമല്‍ഹാസന്റെ പ്രസ്താവന. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു കമല്‍ഹാസന്റെ പ്രസ്താവന.
ഒപ്പം ബിജെപി സഖ്യകക്ഷിയാകാനുള്ള പ്രധാനമന്ത്രിയുടെ ഷണത്തില്‍ ആലോചിച്ച്‌ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളില്‍ മക്കള്‍ നീതി മയ്യം മത്സരിക്കുമെന്ന് കമല്‍ഹാസന്‍ നേരത്തേ അറിയിച്ചിരുന്നു.

NO COMMENTS