കേരളത്തില്‍ ആനയെഴുന്നള്ളിപ്പിന് നിരോധനമില്ലെങ്കില്‍ ജല്ലിക്കട്ടിന് മാത്രം എന്തിന് നിരോധനമെന്ന് നടന്‍ കമലഹാസന്‍

289

ചെന്നൈ: ജല്ലിക്കെട്ട് നിരോധനത്തെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന തമിഴ്‌നാട് സര്‍ക്കാരിനെതിരെ നടന്‍ കമലഹാസന്‍. കേരളത്തില്‍ ആനയെഴുന്നള്ളിപ്പിന് നിരോധനമില്ലെങ്കില്‍ ജല്ലിക്കട്ടിന് മാത്രം എന്തിന് നിരോധനമെന്ന് നടന്‍ കമലഹാസന്‍. നിയമഭേദഗതി എന്ന ആവശ്യത്തിന് 20 വര്‍ഷത്തെ പഴക്കമുണ്ട്. സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട് ഇരട്ടത്താപ്പാണെന്നും കമലഹാസന്‍ ആരോപിച്ചു.
ആനയെഴുന്നള്ളിപ്പിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് കമല്‍ഹാസന്‍ വാര്‍ത്താസമ്മേളനം തുടങ്ങിയത്. ജല്ലിക്കട്ട് പ്രക്ഷോഭം പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതിന് പകരം മുഖ്യമന്ത്രി നേരിട്ടെത്തി സമരക്കാരോട് സംസാരിച്ചിരുന്നെങ്കില്‍ കലാപം ഒഴിവാക്കാമായിരുന്നെന്നും കമലഹാസന്‍ പറഞ്ഞു.
നിരോധനമെന്ന വാക്കിന് തന്നെ എതിരാണെന്ന് പറഞ്ഞ കമലഹാസന്‍ തമിഴ്‌നാടിന്റെ സാംസ്‌കാരികപാരമ്പര്യത്തെക്കുറിച്ച് മൃഗക്ഷേമബോര്‍ഡ് മനസ്സിലാക്കണമെന്നാവശ്യപ്പെട്ടു. ചെന്നൈ മറീനാബീച്ചിലുള്‍പ്പടെ നടന്ന ജനകീയപ്രക്ഷോഭം ജല്ലിക്കട്ടിന് വേണ്ടി മാത്രമായിരുന്നില്ലെന്നും യുവാക്കളുടെ മനസ്സിലുണ്ടായിരുന്ന അസംതൃപ്തിയുടെ ഭാഗമാണ്. അതിനെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തരുതായിരുന്നു.
ചെന്നൈ മറീനാ ബീച്ചില്‍ ഇപ്പോള്‍ നൂറോളം സമരക്കാര്‍ മാത്രമാണ് ശേഷിയ്ക്കുന്നത്. അതേസമയം, ഇന്നലെ നടന്ന അക്രമങ്ങളില്‍ ചെന്നൈ നഗരത്തിന്റെ പല ഭാഗങ്ങളിലും പൊലീസ് സമരക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടുന്നതും വാഹനങ്ങള്‍ കത്തിയ്ക്കുന്നതുമായ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിയ്ക്കുകയാണ്.
ചെന്നൈ മറീനാബീച്ചില്‍ നൂറോളം സമരക്കാര്‍ മാത്രം ശേഷിയ്ക്കുമ്പോള്‍ ഇന്നലെ നടന്ന അക്രമങ്ങളില്‍ പൊലീസുകാര്‍ വാഹനങ്ങള്‍ കത്തിയ്ക്കുന്നതുള്‍പ്പടെയുള്ള ദൃശ്യങ്ങള്‍ വിവാദമാവുകയാണ്. ദൃശ്യങ്ങള്‍ വ്യാജമാണെന്നാണ് ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ജോര്‍ജിന്റെ നിലപാട്. മറീനാബീച്ചിനടുത്തുള്ള കടലോരഗ്രാമങ്ങളിലെ മത്സ്യമാര്‍ക്കറ്റുകള്‍ പലതും പൊലീസ് കത്തിച്ചുവെന്നും ആരോപണമുയരുന്നുണ്ട്.

NO COMMENTS

LEAVE A REPLY