ഇന്ത്യയിലെയും പാകിസ്ഥാനിലെയും ഭരണാധികാരികള്‍ നല്ല രീതിയില്‍ പെരുമാറിയാല്‍ അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്ന് ചലചിത്രതാരം കമല്ഹാസന്. നിയന്ത്രണരേഖ നിയന്ത്രണ വിധേയമാക്കാനും സാധിക്കും. പാക്കിസ്ഥാനിലെ ട്രെയിനുകളില്‍ തീവ്രവാദികളുടെ ചിത്രങ്ങള്‍ പതിച്ചത് കാണാം. അവര്‍ ചെയ്യുന്നത് പോലെ നമ്മളും ചെയ്യാതിരുന്നാല്‍ പാക്കിസ്ഥാനേക്കാള്‍ എത്രയോ മികച്ച രാജ്യമാണ് ഇന്ത്യ എന്ന് ഉയര്‍ത്തിക്കാട്ടാനാകുമെന്നും കമല്ഹാസന് പറഞ്ഞു.