കമലഹാസന്‍റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന്

276

ചെന്നൈ: നടന്‍ കമലഹാസന്‍റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന് മധുരയില്‍ നടക്കും. താരത്തിന്‍റെ തമിഴ്നാട് പര്യടനവും ഇന്ന് തന്നെയാണ് ആരംഭിക്കുന്നത്. സ്വദേശമായ രാമനാഥപുരത്ത് നിന്നാണ് കമലഹാസന്‍ പര്യടനം ആരംഭിക്കുന്നത്. ഘട്ടം ഘട്ടമായാണ് പര്യടനം നടക്കുന്നത്. ഇന്ന് നടക്കുന്ന പാര്‍ട്ടി പ്രഖ്യാപന ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പങ്കെടുക്കും. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്‍റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയാണ് കമലഹാസന്‍ തന്‍റെ യാത്ര തുടങ്ങുന്നത്. അബ്ദുള്‍ കലാം സ്മാരകത്തില്‍ പുഷ്പാര്‍ച്ച നടത്തിയതിന് ശേഷം കമല്‍ ഹാസന്‍ തന്റെ ആദ്യ രാഷ്ട്രീയ പൊതുയോഗത്തിനായി യാത്ര തിരിക്കും. രാമനാഥപുരത്താണ് ആദ്യ പൊതുയോഗം. ഇന്ന് നടക്കുന്ന പാര്‍ട്ടി പ്രഖ്യാപന ചടങ്ങില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം തന്നെ താരത്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച്‌ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പര്യടനം തുടങ്ങുമ്ബോള്‍ തന്നെ പാര്‍ട്ടിയുടെ പേരും പാര്‍ട്ടി നയങ്ങളും വ്യക്തമാക്കുമെന്ന് കമല്‍ ഹാസന്‍ നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനം മുഴുവന്‍ നടത്തുന്ന പര്യടനത്തിലൂടെ തമിഴ്നാട്ടിലെ ജനങ്ങളുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ മനസ്സിലാക്കാനും അവരുടെ പ്രശ്നങ്ങള്‍ തിരിച്ചറിയാനുമാണ് ലക്ഷ്യമെന്ന് കമലഹാസന്‍ പറയുന്നു.

NO COMMENTS