മധുര : നടന്‍ കമല്‍ ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘മക്കള്‍ നീതി മയ്യം’ എന്നാണ് പാര്‍ട്ടിയുടെ പേര്. പാര്‍ട്ടിയുടെ പതാകയും കമല്‍ പുറത്തിറക്കി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും വേദിയില്‍ കമല്‍ ഹാസനൊപ്പമുണ്ടായിരുന്നു. വന്‍ ജനാവലിയെ സാക്ഷിയാക്കിയായിരുന്നു കമലിന്റെ പ്രഖ്യാപനം. രാവിലെ രാമനാഥപുരത്തെ എ.പി.ജെ അബ്ദുല്‍ കലാമിന്റെ വസതി സന്ദര്‍ശിച്ച ശേഷമാണ് കമല്‍ തന്റെ രാഷ്ട്രീയ യാത്രയ്ക്ക് തുടക്കം കുറിച്ചത്.