ജസ്റ്റിസ് കമാല്‍ പാഷയെ ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്നും മാറ്റി

309

കൊച്ചി: ജസ്റ്റിസ് കമാല്‍ പാഷയെ ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്നും മാറ്റി. തിങ്കളാഴ്ച മുതല്‍ ബഞ്ചില്‍ അപ്പീല്‍ ഹര്‍ജികള്‍ മാത്രമാണ് വരിക. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് സ്ഥാനമാറ്റ ഉത്തരവ് ഇറക്കിയത്. 23 ജഡ്ജിമാര്‍ക്ക് സ്ഥാനമാറ്റമുണ്ടെന്നും സ്വഭാവിക നടപടിയെന്നുമാണ് വിശദീകരണം. ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ടതിന് തൊട്ടുപിന്നാലെയാണ് കമാല്‍ പാഷയെ മാറ്റിയത്. വേനലവധിക്ക് കോടതി അടയ്ക്കാനിരിക്കെയാണ് സ്ഥാനമാറ്റത്തിന് ഉത്തരവ് വന്നിരിക്കുന്നത്.

NO COMMENTS