ഇന്ത്യന്‍ വംശജയായ കമല ഹാരിസ് അറ്റോര്‍ണി ജനറലായി തെരഞ്ഞെടുക്കപ്പെട്ടു

210

വാഷിങ്ടണ്‍ :കാലീഫോര്‍ണിയ അറ്റോര്‍ണി ജനറലായി കമലാ ഹാരിസിനെ തെരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ ആദ്യ സെനറ്ററായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയാണ് കമല. ഹിലരി പക്ഷക്കാരിയായ കമലാ ഹാരിസ് സഹപ്രവര്‍ത്തകകൂടിയായ ലൊറേറ്റ സാഞ്ചസായിരുന്നു കമലയ്ക്കു ശക്തമായ വെല്ലുവിളിയുയര്‍ത്തിയത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വെളുത്ത വര്‍ഗക്കാരിയല്ലാത്ത ഒരാള്‍ സെനറ്ററായി തെരഞ്ഞെടുക്കപ്പെടുന്നത്. 52 കാരിയായ കമല 2010ലും 2014ലും അറ്റോര്‍ണി ജനറലായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. റിപബ്ലിക്കന്‍കാരുടെയും ലാറ്റിന്‍ വംശജരുടെയും പിന്തുണ നേടാനുള്ള ലൊറേറ്റയുടെ ശ്രമം പരാജയപ്പെട്ടതോടെ കമലയ്ക്ക് വിജയിക്കാന്‍ സാധിച്ചത്. തമിഴ് സ്വദേശികയായ കോളജ് പ്രൊഫസര്‍മാരായ ഡോ. ശ്യാമള ഗോപാലന്‍റെയും മൈക്കന്‍ വംശജന്‍ ഡൊണാള്‍ഡ് ഹാരിസിന്‍റേയും മകളാണ് കമല. ഹാര്‍വഡ് സര്‍വകലാശാലയില്‍ നിന്നും ബിരുദവും കലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട് കമല. ഒബാമയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിലും സജീവ സാന്നിധ്യമായിരുന്നു.

NO COMMENTS

LEAVE A REPLY