ഉലകനായകന്‍ കമല്‍ഹാസന് ഫ്രഞ്ച് സര്‍ക്കാരിന്‍റെ പരമോന്നത ബഹുമതിയായ ഷെവലിയര്‍ പട്ടം. കലാരംഗത്തെ മികവും സംഭാവനയും ആണ് കമല്‍ഹാസനെ പുരസ്കാരത്തിന് തെരഞ്ഞെടുക്കാന്‍ മാനദണ്ഡമായത്. തന്റെ പ്രവര്‍ത്തന മേഖലയില്‍ മികവ് തെളിയിച്ച കലാകാരന്‍മാര്‍ക്കും എഴുത്തുകാര്‍ക്കുമാണ് ഫ്രഞ്ച് സര്‍ക്കാര്‍ ഷെവലിയര്‍ പുരസ്കാരം നല്‍കുന്നത്.
നേരത്തെ നടന്‍മാരായ ശിവാജി ഗണേശന്‍, അമിതാബ് ബച്ചന്‍, ഐശ്വര്യ റായി, ഷാരൂഖ് ഖാന്‍, നടി നന്ദിത ദാസ് എന്നിവര്‍ക്കാണ് ഇതിന് മുന്‍പ് ഇന്ത്യയില്‍ നിന്ന് ഷെവലിയര്‍ പട്ടം ലഭിച്ചിട്ടുള്ളത്.