വന്‍കിട കെട്ടിടങ്ങളുടെ നിര്‍മാണത്തിന് നിയന്ത്രണം വേണമെന്ന് കാനം രാജേന്ദ്രന്‍

150

തിരുവനന്തപുരം : വന്‍കിട കെട്ടിടങ്ങളുടെ നിര്‍മാണത്തിന് നിയന്ത്രണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രളയത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകണമെന്നും കാനം പറഞ്ഞു. ദുരിതാശ്വാസ ഫണ്ട് ചെലവഴിക്കുന്നത് റവന്യൂ വകുപ്പ് അറിഞ്ഞ് മാത്രമായിരിക്കുമെന്നും
അദ്ദേഹം പറഞ്ഞു. വികസനത്തേക്കുറിച്ച് ചില എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തിയ അഭിപ്രായപ്രകടനം വ്യക്തിപരം മാത്രമാണെന്നും അത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും കാനം വ്യക്തമാക്കി.

NO COMMENTS