തിരുവനന്തപുരം : സര്‍ക്കാര്‍ ആരെയും നിര്‍ബന്ധിച്ച് ശബരിമലയിലേയ്ക്ക് കൊണ്ടു പോകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എന്നാൽ ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും കാനം പറഞ്ഞു. ശബരിമല വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാട്ടിയില്ലെന്നും, മുന്നൊരുക്കം മാത്രമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ ഷിര്‍ദ്ദി ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനം ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയത് പെട്ടെന്നായിരുന്നു. ബിജെപിയും കോണ്‍ഗ്രസും സംസ്ഥാനത്ത് പോര്‍മുഖം തുറക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിധി വന്ന ദിവസം എല്ലാവരും സ്വാഗതം ചെയ്തു. എന്നാല്‍ മൂന്നു ദിവസത്തിനുശേഷം എന്തുകൊണ്ട് ഇവര്‍ സമരവുമായി വന്നു എന്ന് ജനം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.