തിരുവനന്തപുരം : ബ്രൂവറികളുടെയും ഡിസ്റ്റിലറികളുടെ അനുമതി റദ്ദാക്കിയ സംഭവത്തില്‍ സര്‍ക്കാരിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. പുതിയ തീരുമാനങ്ങള്‍ എടുക്കുന്ന സമയത്ത് ഇത് സര്‍ക്കാരിന് ഒരു പാഠമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നവകേരള നിര്‍മാണ സമയത്ത് വിവാദങ്ങള്‍ വേണ്ട എന്നു കരുതിയാണ് ബ്രൂവറികള്‍ക്കുള്ള അനുമതി റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു.