ഭരണഘടനക്ക് മുകളില്‍ വിശ്വാസത്തെ സ്ഥാപിക്കാനാണ് എന്‍എസ്എസ് ശ്രമിക്കുന്നതെന്ന് കാനം രാജേന്ദ്രന്‍

156

മലപ്പുറം : ഭരണഘടനക്ക് മുകളില്‍ വിശ്വാസത്തെ സ്ഥാപിക്കാനാണ് എന്‍എസ്എസ് ശ്രമിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഈ നിലപാട് സമുദായാംഗങ്ങള്‍ തള്ളിക്കളയുമെന്നും കാനം പറഞ്ഞു. ഇത്തരം വെല്ലുവിളികള്‍ കണ്ട് വളര്‍ന്നവരാണ് തങ്ങള്‍. എന്‍എസ്എസ് അടക്കമുള്ള സംഘടനകളുടെ എതിര്‍പ്പ് ഇടതുപക്ഷത്തെ ക്ഷീണിപ്പിക്കില്ല. ആരോടൊപ്പം നില്‍ക്കണമെ്ന്ന് തീരുമാനിക്കുന്നത് സമുദായ സംഘടനകളാണ്. ഏതെങ്കിലും വോട്ട് ബേങ്ക് ലക്ഷ്യമിട്ടല്ല ഇടതുപക്ഷം നിലപാട് സ്വീകരിക്കുന്നതെന്നും കാനം പറഞ്ഞു. വനിതാ മതില്‍ വര്‍ഗീയ മതിലെന്ന പ്രചാരണം ദുഷ്ടലാക്കോടെയുള്ളതാണ്. വനിതാ മതില്‍ സ്‌നേഹ മതിലാണെന്നും ഇതിനെതിരായ പ്രചാരണങ്ങള്‍ സമുദായ സംഘടനകള്‍ തള്ളിക്കളയുമെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

NO COMMENTS