തിരുവനന്തപുരം : തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിലേത് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫ് യോഗത്തിലെ തീരുമാനമാണ് നടപ്പിലാക്കിയതെന്നും അദ്ദേഹം അറിയിച്ചു. സിപിഐയില്‍ തര്‍ക്കങ്ങളില്ലെന്നും കാനം പറഞ്ഞു. ഇസ്മയില്‍ എന്തുകൊണ്ടാണ് അങ്ങിനെ പറഞ്ഞത് എന്ന് അറിയില്ലന്നും കാനം പറഞ്ഞു. കാബിനറ്റ് യോഗം സിപിഐ മന്ത്രിമാര്‍ ബഹിഷ്‌കരിച്ചിട്ടില്ല. പങ്കെടുക്കാതിരിക്കുകയാണ് ചെയ്തതെന്നും കാനം വ്യക്തമാക്കി.