തിരുവനന്തപുരം: കോലീബി സഖ്യത്തിന് സിപിഐയെ കിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ദേശാഭിമാനിയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എഴുതിയ ലേഖനത്തോടുളള പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു കാനത്തിന്റെ മറുപടി. ദേശാഭിമാനി ലേഖനത്തില്‍ കോടിയേരി പറയുന്നത് തങ്ങളെക്കുറിച്ചാണോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വഴിയില്‍ കിടക്കുന്ന തൊപ്പി എടുത്ത് തലയില്‍ വെക്കുന്ന സ്വഭാവം സിപിഐക്കില്ല. ലോ അക്കാദമിയില്‍ സമരം ചെയ്തത് സിപിഐ അല്ല, എഐഎസ്‌എഫാണെന്നും അദ്ദേഹം പറഞ്ഞു.
പേരൂര്‍ക്കട ലോ അക്കാദമി സമരത്തിന്റെ മറവില്‍ ബിജെപി നടത്തിയത് കോലീബി സഖ്യത്തിനുള്ള നീക്കമാണെന്നായിരുന്നു സിപിഐ(എം)സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കിയത്.
ബിജെപിയുടെ കെണിയില്‍ മറ്റു പാര്‍ട്ടികള്‍ വീണു. കോണ്‍ഗ്രസും ബിജെപിയും നടത്തിയത് അന്യായമായ സമരാഭാസമാണെന്നും കോടിയേരി ആരോപിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനും ഒരുഭാഗത്ത് ബിജെപിയും മറുഭാഗത്ത് യുഡിഎഫും പരസ്പരധാരണയോടെ നിലയുറപ്പിച്ച് പരിശ്രമിക്കുകയാണ്. അതിനുള്ള അവസരവും വേദിയുമായി ലോ അക്കാദമി പ്രശ്നത്തെ മാറ്റി. ലോ അക്കാദമിയുടെ മറവില്‍ കോണ്‍ഗ്രസും ബിജെപിയും നടത്തിയത് അന്യായമായ സമരാഭാസമായിരുന്നു. യഥാര്‍ഥത്തില്‍ ബിജെപി സ്പോണ്‍സര്‍ചെയ്ത സമരത്തിന്റെ പിടിയില്‍ കോണ്‍ഗ്രസ് വീഴുകയായിരുന്നുവെന്നും ലേഖനത്തില്‍ കോടിയേരി കുറ്റപ്പെടുത്തുന്നു.