തിരുവനന്തപുരം: തൊഴിലാളികള്‍ക്ക് അനുകൂലമായ മദ്യനയം സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കള്ളുചെത്ത് പൊതുമേഖലക്കു കീഴില്‍ കൊണ്ടുവരണം. നിയമസഭ സമ്മേളനം കഴിഞ്ഞാലുടന്‍ മദ്യനയത്തെ കുറിച്ച് എല്‍ഡിഎഫ് ചര്‍ച്ച ആരംഭിക്കുമെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു. കള്ളുചെത്തവ്യവസായം സംരക്ഷിക്കണെന്നാവശ്യവുമായി ഐഐടിയുസി നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം