അതിരപ്പള്ളി പദ്ധതി സംബന്ധിച്ച സര്‍ക്കാര്‍ വാദങ്ങള്‍ ഗൗരവത്തില്‍ എടുക്കുന്നില്ലെന്ന് കാനം രാജേന്ദ്രന്‍

189

തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതി സംബന്ധിച്ച സര്‍ക്കാര്‍ വാദങ്ങള്‍ ഗൗരവത്തില്‍ എടുക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വൈദ്യുതി ലൈന്‍ വലിച്ചത് കൊണ്ടും ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചത് കൊണ്ടും നിര്‍മാണപ്രവര്‍ത്തനം ആകില്ലെന്നും അദ്ദേഹം പറഞ്ഞു. അതിരപ്പള്ളി പദ്ധതിയെക്കുറിച്ചുള്ള വാദങ്ങള്‍ ഇന്നും ഇന്നലെയും കേള്‍ക്കാന്‍ തുടങ്ങിയതല്ല. വര്‍ഷങ്ങളായി ഇത് കേള്‍ക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം വാദങ്ങളില്‍ കഴമ്ബുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS