തിരുവനന്തപുരം: ആര്‍എസ്എസിനു ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കേരളത്തെ ദേശീയ തലത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന് കാനം രാജേന്ദ്രന് കുറ്റപ്പെടുത്തി. രാജ്യത്തെ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കാന്‍ ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നുണ്ടെന്നും അദ്ധേഹം പറഞ്ഞു. സ്വന്തം സംസ്ഥാനത്ത് കയറാന്‍ പോലുംവിലക്കുണ്ടായിരുന്ന നേതാവാണ് അമിത് ഷായെന്ന് ഓര്‍ക്കണമെന്നും കാനം രാജേന്ദ്രന് കൂട്ടിച്ചേര്‍ത്തു.