ആലപ്പുഴ • ഇ.എസ്.ബിജിമോളെ സംസ്ഥാന കൗണ്‍സില്‍ അംഗത്വത്തില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഏകകണ്ഠമായിട്ടായിരുന്നു തീരുമാനം. ബിജിമോള്‍ക്കെതിരായ നടപടി പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. വധിക്കാന്‍ ശ്രമിക്കുന്നതടക്കുള്ള കാര്യങ്ങളില്‍ ബിജിമോള്‍ പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബന്ധു നിയമന വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് രാജിവയ്ക്കേണ്ട സാഹചര്യമില്ല. സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്നും വാര്‍ത്താസമ്മേളനത്തില്‍ കാനം ആവശ്യപ്പെട്ടു