തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കേസില്‍ രഞ്ജിത്ത് തമ്പാനെ ഒഴിവാക്കിയതില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഏത് നിയമത്തിലാണ് പി.എച്ച് കുര്യന്‍ മന്ത്രിക്ക് മുകളിലാണെന്ന് പറഞ്ഞിരിക്കുന്നതെന്ന് കാനം തുറന്നടിച്ചു.
എജിയ്ക്ക് സര്‍ക്കാരിന് മുകളില്‍ അധികാരമില്ലെന്നും കാനം രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, തെറ്റുകാരനെന്ന് ബോധ്യപ്പെട്ടാല്‍ തോമസ് ചാണ്ടിക്കെതിരെ നടപടി ഉണ്ടാകുമെന്നും, ഉചിതമായ സമയത്ത് വേണ്ട തീരുമാനം കൈക്കൊള്ളുമെന്നും കാനം വ്യക്തമാക്കി.