കോട്ടയം: തോമസ് ചാണ്ടിയുടെ കേസില്‍ പുതിയ വിമര്‍ശനങ്ങളുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എജിയും സര്‍ക്കാരും തമ്മിലുളളത് കക്ഷിയും അഭിഭാഷകനും തമ്മിലുളള ബന്ധം മാത്രമെന്ന് കാനം രാജേന്ദ്രന്‍ തുറന്നടിച്ചു. എ ജി യുടെ അധികാരം എന്തെന്ന് നിയമം വായിച്ചു നോക്കിയാല്‍ മനസിലാവുമെന്നും, എ.ജിയുടെ ഓഫിസ് സ്വതന്ത്രസ്ഥാപനമാണെന്നും, ഭരണപരമായ ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.