തിരുവനന്തപുരം: ഗെയില്‍വിരുദ്ധ സമരം അടിച്ചമര്‍ത്തുന്നത് ശരിയല്ലെന്ന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സമരത്തിന് തീവ്രവാദ സ്വഭാവം ഉണ്ടെന്ന് കരുതുന്നില്ല. ജനകീയ സമരങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുക എന്നതാണ് എല്‍ഡിഎഫ് നയം. സമരത്തിന് ഉടന്‍ പരിഹാരം കാണുകയാണ് വേണ്ടത്. മുക്കത്തേത് ഒറ്റപ്പെട്ട സംഭവമാണ്. പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്നാണ് പ്രതീക്ഷ. മുക്കത്തെ സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ പരിശോധിച്ച് ഉചിതമായ നടപടിയെടുക്കും. തോമസ് ചാണ്ടി കായല്‍ കൈയേറിയിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും റിപ്പോര്‍ട്ട് പരിശോധിച്ച് വരികയാണെന്നും കാനം വ്യക്തമാക്കി.