തിരുവനന്തപുരം : തോമസ് ചാണ്ടിക്കെതിരായ കോടതി പരാമര്‍ശം ഗൗരവമുള്ളതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. രാജിക്കാര്യത്തില്‍ മുഖ്യമന്ത്രിയാണ് ഉചിതമായ തീരുമാനമെടുക്കുന്നതെന്നും കാനം പറഞ്ഞു. കൂട്ടുത്തരവാദിത്തമില്ലെന്ന പരാമര്‍ശം ഗൗരവമുള്ളതാണ്. മന്ത്രിമാര്‍ പാര്‍ട്ടിയെ നയിക്കുന്നത് ശരിയായ രീതിയിലല്ല. ചാണ്ടി ചെയ്തത് തെറ്റാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും കാനം വ്യക്തമാക്കി.