കോഴിക്കോട്: പിവി അന്‍വര്‍ എംഎല്‍എ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തോമസ് ചാണ്ടി വിഷയത്തില്‍ എടുത്ത അതേ നിലപാട് തന്നെയാണ് അന്‍വര്‍ വിഷയത്തിലും സിപിഐയ്ക്കുള്ളതെന്നും കാനം അറിയിച്ചു. ഒരു പൗരനുള്ള അവകാശം മാത്രമേ ജനപ്രതിനിധിയ്ക്കും മന്ത്രിക്കുമുള്ളൂ അതിനാല്‍ നിയമം ആര് ലംഘിച്ചാലും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കാനം വ്യക്തമാക്കി. ജെഡിയു അടക്കം ഇടത് മുന്നണിയില്‍ നിന്ന് പോയവരെല്ലാം തിരിച്ച് വരണമെന്നും കാനം പറഞ്ഞു.