തിരുവനന്തപുരം• എം.എം.മണിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സിപിഐ മന്ത്രിമാരെക്കുറിച്ചു എം.എം.മണി പറഞ്ഞ മോശം അഭിപ്രായമല്ല സിപിഎമ്മിനുള്ളത്. സിപിഎമ്മിന്റെ പൊതുരാഷ്ട്രീയം അംഗീകരിക്കാത്ത സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തോട് എന്തുനിലപാട് വേണമെന്ന് ആ പാര്‍ട്ടിയാണ് പറയേണ്ടതെന്നും കാനം രാജേന്ദ്രന് തിരുവനന്തപുരത്ത് പറഞ്ഞു. മണ്ടത്തരങ്ങള്‍ കാട്ടുന്ന മന്ത്രിമാര്‍ സര്‍ക്കാരിനു ദോഷം ചെയ്യുന്നു എന്ന് റവന്യു, കൃഷിമന്ത്രിമാരെ കുറിച്ചു എം.എം.മണി പറഞ്ഞതിനോടായിരുന്നു കാനത്തിന്റെ പ്രതികരണം. വയനാട്ടില്‍ സിപിഎം, സിപിഐ പ്രശ്നങ്ങളില്ലെന്നും കാനം പ്രതികരിച്ചു.