തിരുവനന്തപുരം: അഴിമതിക്കാരെ തൈലം പൂശി മുന്നണിയിലെടുക്കാന്‍ ആരും നോക്കേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. വരാന്‍ തയാറായിരിക്കുന്ന എല്ലാവരേയും മുന്നണിയില്‍ എടുക്കേണ്ട കാര്യമില്ല. എന്നാല്‍ മുന്നണി വിട്ടുപോയവര്‍ തിരിച്ചുവരണമെന്നും കാനം പറഞ്ഞു. സിപിഐ ദുര്‍ബലമായാല്‍ മുന്നണി ശക്തിപ്പെടുമെന്ന ചിന്ത സിപിഎമ്മിനു വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.