തിരുവനന്തപുരം: സിപിഐയെ ദുര്‍ബലപ്പെടുത്തി ഇടതു മുന്നണിയെ ശക്തിപ്പെടുത്താമെന്ന ധാരണ തെറ്റാണെന്ന് സി പിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഎം ഇല്ലാതെ മുന്നോട്ടു പോകാമെന്നു സിപിഐ കരുതുന്നില്ലെന്നും കാനം പറഞ്ഞു. സിപിഐയെ ദുര്‍ബലപ്പെടുത്തി ഇടതുമുന്നണിയെ ശക്തിപ്പെടുത്താം എന്ന ധാരണ സിപിഎമ്മിനുണ്ടെങ്കില്‍ അത് തെറ്റാണ്. സിപിഎമ്മിനെ ദുര്‍ബലപ്പെടുത്തി ഇടതുമുന്നണിയെ ശക്തിപ്പെടുത്താം എന്ന ധാരണ സിപിഐക്കില്ല. മണ്‍ചിറ കെട്ടാന്‍ എപ്പോഴൊക്കെ ശ്രമിച്ചോ അപ്പോഴൊക്കെ ഒഴുക്ക് കൊണ്ടുപോയിട്ടുണ്ടെന്നും കാനം പറഞ്ഞു.