കൊല്ലം : സംഘപരിവാറെന്ന മുഖ്യശത്രുവിനെതിരെ എല്ലാവരെയും യോജിപ്പിക്കുക എന്നത് ഇടതുദൗത്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സിപിഐ കൊല്ലം ജില്ലാ സമ്മേളനം കൊട്ടാരക്കരയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മുഖ്യശത്രു ആര്‍എസ്എസും ബിജെപിയുമാണ്. സിപിഎം കേന്ദ്ര കമ്മറ്റിയില്‍ യെച്ചൂരി അവതരിപ്പിച്ച കരടു രേഖ സിപിഐ അനുകൂലിച്ചു. വര്‍ഗീയതയെ ചെറുക്കാന്‍ തങ്ങള്‍ മാത്രം മതിയെന്ന് പറയുന്നത് വിടുവായത്തമാണ്. വ്യത്യസ്ത അഭിപ്രായമുള്ളവര്‍ തെറ്റുതിരുത്തുമെന്നാണ് പ്രതീക്ഷയെന്നും കാനം പറഞ്ഞു. വര്‍ഗീയ കക്ഷികള്‍ക്കെതിരെ ഇടത് -മതേതര ബദല്‍ ഉയര്‍ന്നുവരണമെന്നും കാനം കൂട്ടിച്ചേര്‍ത്തു.