വടക്കാഞ്ചേരി കൂട്ട മാനഭംഗക്കേസ് : തെറ്റ് ആരു ചെയ്താലും തെറ്റുതന്നെയെന്ന് കാനം രാജേന്ദ്രന്‍

177

മലപ്പുറം • മുന്‍ സ്പീക്കറാണെങ്കിലും മുന്‍ മന്ത്രിയാണെങ്കിലും നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്താല്‍ കര്‍ശന നടപടിയെടുക്കണമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വടക്കാഞ്ചേരി കൂട്ട മാനഭംഗക്കേസിലെ ഇരയുടെ പേരു പരസ്യപ്പെടുത്തിയ സിപിഎം ജില്ലാ സെക്രട്ടറിയും മുന്‍ സ്പീക്കറുമായ കെ.രാധാകൃഷ്ണന്റെ പ്രസ്താവനയെപ്പറ്റി ചോദിച്ചപ്പോഴാണു കാനത്തിന്റെ പ്രതികരണം.തെറ്റ് ആരു ചെയ്താലും തെറ്റുതന്നെയാണ്. മുന്‍ സ്പീക്കര്‍ക്കോ മന്ത്രിക്കോ പ്രത്യേകിച്ച്‌ ഒരവകാശവുമില്ല. മനുഷ്യനല്ലേ, പലതരത്തില്‍ തെറ്റുകള്‍ പറ്റിയേക്കാം. സിപിഎമ്മിനുള്ളിലെ പ്രശ്നങ്ങള്‍ സിപിഎം തന്നെയാണു പരിഹരിക്കേണ്ടത്. അത്തരം പ്രശ്നങ്ങളൊന്നും സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കില്ല.സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടിനെതിരെയാണ് എം.എം.മണി പ്രതികരിച്ചത്. സിപിഎം നയിക്കുന്ന മന്ത്രിസഭയിലെ അംഗങ്ങള്‍ക്കെതിരെയാണ് അദ്ദേഹം പരാമര്‍ശം നടത്തിയത്. സര്‍ക്കാരാണ് അതിനെതിരെ നടപടിയെടുക്കേണ്ടത്. സിപിഎമ്മിനും സിപിഐയ്ക്കും ഇടയില്‍ മണി ഒരു പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY