തൃശൂര്‍: കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ. എം മാണിയെ വേദിയിലിരുത്തി വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളാ കോണ്‍ഗ്രസിന്‍റെ ഇടതു മുന്നണി പ്രവേശനത്തെ പരോഷമായി എതിര്‍ത്താണ് കാനം സംസാരിച്ചത്. എല്‍ഡിഎഫിന് നിലവില്‍ ഒരു ദൗര്‍ബല്യമില്ല. കുറുക്കുവഴിയില്‍ ഇടതുമുന്നണി ശക്തിപ്പെടുകയില്ല. അഴിമതിയുടെ കാര്യത്തില്‍ എല്‍ഡിഎഫ് നിലവില്‍ മികച്ച നിലപാടാണ് സ്വീകരിക്കുന്നത്. ആരും സൈഡ് ഗോള്‍ അടിക്കരുതെന്നും കാനം പറഞ്ഞു. ഇന്ന് തൃശ്ശൂരില്‍ സിപിഎം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന ‘കേരളം ഇന്നലെ, ഇന്ന്, നാളെ’ എന്ന സെമിനാറില്‍ സംസാരിക്കവേയാണ് കാനം തന്റെ മുന്‍നിലപാടില്‍ ഉറച്ചു നിന്ന് സംസാരിച്ചത്. മാണിയെ വേദിയില്‍ ഇരുത്തി സംസാരിച്ച കാനം അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കാതെ കൊട്ടുകയായിരുന്നു ചെയ്തത്.