കൊല്ലം• കാസര്‍കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ബിജെപിയുടെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിലും കള്ളപ്പണ നിക്ഷേപം ഉണ്ടോ എന്നു ബിജെപി നേതാക്കള്‍ വെളിപ്പെടുത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കെപിഎംഎസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സമ്പന്നര്‍ക്കെതിരെ കുരിശുയുദ്ധം ചെയ്യുന്നുവെന്നു പറയുന്ന മോദി പാവപ്പെട്ട ജനങ്ങള്‍ക്കെതിരെയാണു യുദ്ധം നടത്തുന്നത്. കേരളത്തിലെ കാര്‍ഷിക സമ്പദ്ഘടനയുടെ നട്ടെല്ലായ സഹകരണ മേഖലയെ തകര്‍ക്കാനാണു കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമം. സഹകരണ മേഖലയെ തകര്‍ക്കാമെന്ന് ആരു വിചാരിച്ചാലും അതിനെതിരെ ബഹുജന പ്രക്ഷോഭം ശക്തിപ്പെടുത്തുമന്നും കാനം പറഞ്ഞു.