ചെങ്ങന്നൂരില്‍ ആര്‍എസ്‌എസുകാര്‍ വോട്ടു ചെയ്താലും സ്വീകരിക്കുമെന്ന് കാനം രാജേന്ദ്രന്‍

253

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോടിയേരിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ ആര്‍എസ്‌എസുകാര്‍ വോട്ടു ചെയ്താലും സ്വീകരിക്കും. ആരുടെയെങ്കിലും വോട്ട് വേണ്ടെന്ന് എങ്ങനെയാണ് പറയാന്‍ കഴിയുക എന്നും കാനം ചോദിച്ചു. ഇതിന് പുറമേ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ വോട്ട് സ്വീകരിക്കുമെന്ന കോടിയേരിയുടെ നിലപാടിനെയും കാനം എതിര്‍ത്തു. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പിന്തുണയില്ലാതെയാണ് മണ്ഡലത്തില്‍ ജയിച്ചതെന്നും കാനം കൂട്ടിച്ചേര്‍ത്തു.

NO COMMENTS