തിരുവനന്തപുരം : പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ ബി.ജെ.പി തന്ന ലിസ്റ്റില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പേര് ഇല്ലായിരുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ബിജെപിയുടെ ലിസ്റ്റില്‍ എ.എന്‍.രാധാകൃഷ്ണന്റെ പേരാണ് ഉണ്ടായിരുന്നതെന്നും, ബി.ജെ.പിക്കുള്ളിലെ പ്രശ്നങ്ങളാവാം ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.