മന്ത്രി കെ.രാജു വിദേശത്ത് പോയത് ശരിയായില്ലെന്ന് കാനം രാജേന്ദ്രന്‍

179

തിരുവനന്തപുരം : സംസ്ഥാനം പ്രളയക്കെടുതിയില്‍പ്പെട്ടിരിക്കുമ്ബോള്‍ വനം മന്ത്രി കെ.രാജു വിദേശത്ത് പോയത് ശരിയായില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രിയോട് തിരിച്ച്‌ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഇന്ന് തിരിച്ചെത്തുമെന്നും കാനം വ്യക്തമാക്കി. നടപടി എടുക്കുന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കാനം അറിയിച്ചു. മന്ത്രിയുടെ ജര്‍മ്മനി യാത്രയാണ് വിവാദമായത്. ഓഗസ്റ്റ് 16 നായിരുന്നു മന്ത്രി വിദേശത്തേക്ക് പോയത്.

NO COMMENTS