പി എച്ച്‌ കുര്യന്‍ സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പിലാക്കിയാല്‍ മതിയെന്ന് കാനം രാജേന്ദ്രന്‍

160

കോഴിക്കോട് : പി എച്ച്‌ കുര്യനെ അഡീഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനത്ത് ഇരുത്തിയിരിക്കുന്നത് സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പിലാക്കാനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കുര്യന്‍ കര്‍ഷകന്റെ മകനാണ്. അദ്ദേഹം കാര്‍ഷികോല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ കൊടുത്ത് പണം വാങ്ങിയ ആളാണ്. അങ്ങനെയുള്ള അദ്ദേഹം കൃഷിയെക്കുറിച്ച്‌ മോശമായി പറയുമെന്ന് തോന്നുന്നില്ലെന്നും കാനം പറഞ്ഞു. കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ സര്‍ക്കാരിന്റെ തീരുമാനം പ്രഖ്യാപിച്ചിട്ടുണ്ട്. അത് നടപ്പാക്കാനാണ് കുര്യനെ നിയമിച്ചിരിക്കുന്നതെന്നും കാനം കൂട്ടിച്ചേർത്തു.

NO COMMENTS