ബംഗളൂരു: ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വത്തിനുമെതിരെ വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍. തങ്ങളല്ല രാജ്യമെന്ന് മോഡിയും ആര്‍എസ്‌എസും തിരിച്ചറിയണമെന്ന് കനയ്യ പറഞ്ഞു. സംഘപരിവാര്‍ നിലപാടുകള്‍ക്കെതിരെ ബംഗളുരുവില്‍ പത്രസമ്മേളനത്തിലാണ് കനയ്യ തുറന്നടിച്ചത്. ഭരണഘടനയുടെ ആമുഖം ആര്‍എസ്‌എസ് മനസിലാക്കിയിട്ടില്ലെന്നും കനയ്യ ആഞ്ഞടിച്ചു. സാംസ്കാരിക നായകരെ ഇല്ലാതാക്കുന്നതിനൊപ്പം വിദ്യാഭ്യാസ മേഖലയില്‍ ആര്‍എസ്‌എസ് ആശയം അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടക്കുന്നു. നോട്ട് നിരോധനത്തിലൂടെ 20 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായതെന്നും, കര്‍ഷക ആത്മഹത്യ 42% വര്‍ദ്ധിച്ചതായും കനയ്യ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി രാഷ്ട്രീയത്തിലേക്കില്ലെന്നും, പാവപ്പെട്ട ജനതയുടെ അടിസ്ഥാന പ്രശ്നങ്ങളെ അഭിമുഖികരിക്കുന്ന രാഷ്ട്രീയമാണ് തന്‍റേതെന്നും കനയ്യ വ്യക്തമാക്കി. തന്നെ അറസ്റ്റ് ചെയ്ത് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലായെന്നും അദേഹം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.