ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍, ഹരിത വിമല സിവില്‍ സ്റ്റേഷ നായി മാറ്റുന്നതിനായി ജീവനക്കാര്‍ മുന്നിട്ടിറങ്ങി. മാലിന്യപ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ സബ് കളക്ടര്‍ അരുണ്‍.കെ.വിജയന്‍ ന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഇതിലൂടെ ലഭിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ ഹരിത സഹായ സ്ഥാപത്തിന് കൈമാറി.
ശുചീകണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ഈ സ്ഥലങ്ങളില്‍ പച്ചക്കറി കൃഷി ആരംഭിക്കാനാണ് തീരുമാനം. ഇതിനായി ജീന്‍സ് ഗ്രോബാഗുകള്‍ ഉപയോഗിച്ചുള്ള പച്ചക്കറികൃഷി ആരംഭിക്കും.
ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍ പദ്ധതി വിശദീകരണം നടത്തി.സിവില്‍ സ്റ്റേഷ നിലെ മുഴുവന്‍ ഓഫീസുകളും ഹരിത ചട്ടം പാലിച്ച് നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. ഹോസ്ദുര്‍ഗ് താലൂക്ക് തഹസില്‍ദാര്‍ മണിരാജിന്റെ നേതൃത്യത്തില്‍ വിവിധ ഓഫീസുകളില്‍ നിന്നുള്ള നോഡല്‍ ഓഫീര്‍മാരടക്കമുള്ള ജീവനക്കാര്‍ പങ്കെടുത്തു.