തിരുവനന്തപുരം : 2019-20 സാമ്പത്തിക വർഷത്തിൽ കാഞ്ഞിരംകുളം കെ.എൻ.എം. ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ജീവനി പദ്ധതി നടപ്പിലാക്കുന്നതിന് ഒരു സൈക്കോളജി അപ്രന്റിസിനെ താത്കാലികമായി നിയമിക്കുന്നു.
റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി 18ന് രാവിലെ 10ന് ഇന്റർവ്യൂവിന് പ്രിൻസിപ്പലിന്റെ ചേംബറിൽ ഹാജരാകണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് പ്രതിമാസം 16,000 രൂപ വേതനം ലഭിക്കും.