മനുഷ്യായുസിന്റെ ഒന്നരപതിറ്റാണ്ടുകാലം തന്റെ ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് മരണത്തോട് മല്ലടിക്കുകയാണ് തിരുവനന്തപുരം വെടിവച്ചാൻ കോവിൽ ഭഗവതിനട സ്വദേശി കണ്ണനെന്ന ഈ ഇരുപത്തി യാറുകാരൻ. 2012-ൽ പ്രവാസി ജീവിതത്തിനായി വിദേശത്തേക്ക് ജോലി തേടി പോയ യുവാവിന് ഒടുവിൽ നേരിടേണ്ടിവരുന്നത് തന്നെ ജീവിതത്തെ പോലും കാർന്നുതിന്നുന്ന മൂർച്ചയേറിയ രോഗത്തിന്റെ ശാരീരികവും മാനസികവുമായ വെല്ലുവിളികളായിരുന്നു. അവിവാഹിതനായ കണ്ണൻ ഇന്നും കരുണയുടെ നൂൽപ്പാലങ്ങൾ തേടി അലയുകയാണ്. രോഗികളായ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിലെ ഏക അത്താണിയാണ് ഈ ചെറുപ്പക്കാരൻ. ആഴ്ചയിൽ രണ്ട് തവണ ഡയാലിസിസ് ചെയ്യുന്ന കണ്ണന് ഒരു മാസത്തേക്ക് ചികിത്സാ ചെലവുകൾക്കായി മാത്രം പതിനയ്യായിരത്തോളം രൂപ കണ്ടെത്തണം. കാറ്ററിങ് ജോലിയിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കണ്ണൻ തന്റെ കുടുംബത്തെ പോറ്റുന്നത്. അമ്മയുടെ വൃക്ക നൽകാമെന്ന് താൽപര്യപ്പെട്ടതിനെ തുടർന്ന് ഡോക്ടറുമായി സംസാരിച്ചു വേണ്ട പരിശോധനകൾ കഴിഞ്ഞെങ്കിലും പ്രവർത്തനക്ഷമത കുറവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആ സ്വപ്നവും വിഫലമായി. ഈ ചെറുപ്രായത്തിലും ഇതുവരെ 298 ഡയാലിസിസിനെ കണ്ണൻ തരണം ചെയ്തു കഴിഞ്ഞിരിക്കുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മൂന്നുതവണ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിട്ടുള്ള ഇദ്ദേഹത്തിന് എത്രയുംവേഗം വൃക്ക മാറ്റിവെച്ചില്ലെങ്കിൽ ആരോഗ്യസ്ഥിതി ഗുരുതരമാകും എന്നാണ് ഡോക്ടർമാർ പറയുന്നത്. കേരള സർക്കാർ സംരംഭമായ മൃതസഞ്ജീവനി പദ്ധതിയിൽ അംഗമായ 67-ാം നമ്പർ രോഗിയാണ് ഇദ്ദേഹം.എന്നാൽ, ചില നിയമതടസ്സവും മറ്റു പല വെല്ലുവിളികൾ കാരണം അതും നഷ്ടപ്പെട്ടു. പിണറായി വിജയൻ സർക്കാരിൽ നിന്നും ഇതുവരെ യാതൊരുവിധ സഹായസഹകരണവും കണ്ണന് ലഭിച്ചിട്ടില്ല എന്നാണ് ഇദ്ദേഹത്തിന് മാതാപിതാക്കൾ പറയുന്നത്. O നെഗറ്റീവ് രക്ത ഗ്രൂപ്പിൽപെട്ട കണ്ണന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഏകദേശം 30 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തങ്ങളാൽ കഴിയുന്ന വിധം സഹായസഹകരണങ്ങൾ നൽകി തന്നെയും കുടുംബത്തെയും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരണമെന്നാണ് ഇദ്ദേഹത്തിൻറെ ആവശ്യം. വിലപ്പെട്ട ചികിത്സാ സഹായങ്ങൾ നൽകുന്ന സുമനസ്സുകൾ താഴെക്കാണുന്ന ബാങ്ക് അക്കൗണ്ടിൽ അയയ്ക്കുവാൻ താല്പര്യപ്പെടുന്നു.
Kannan.R :-09037271661
Union Bank of India
Account Number:- 662002010000589
IFSC Code:- UBINO566209
PAN Number:-CJLPR7729F
Balaramapuram Branch.