കണ്ണൂര്‍ • പാനൂര്‍ പെരിങ്ങത്തൂര്‍ കനകമലയില്‍നിന്ന് ഇസ്‍ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നു കരുതുന്ന അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു. എന്‍ഐഎ നടത്തിയ റെയ്ഡില്‍ കാട്ടില്‍നിന്നാണ് ഇവരെ പിടികൂടിയത്. വടകര ഭാഗത്തുനിന്നെത്തിയ സംഘത്തിന്റെ മൊബൈല്‍ഫോണ്‍ സിഗ്നല്‍ പിന്തുടര്‍ന്നാണ് എന്‍ഐഎ സംഘം കനകമലയിലെ കാട്ടിലെത്തിയത്.വന്‍ പൊലീസ് സന്നാഹത്തോടെ എന്‍ഐഎ ഡിവൈഎസ്പി ഷൗക്കത്തലി, അനുരഞ്ജ് തംഗ് എന്നിവരുടെ നേതൃത്വത്തില്‍ ഉച്ചയ്ക്കു മുന്‍പാണു തിരച്ചില്‍ തുടങ്ങിയത്. അതേസമയം, കേസിനെക്കുറിച്ചോ കസ്റ്റഡിയിലുള്ളവരെക്കുറിച്ചോ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കസ്റ്റഡിയിലുള്ളവരുമായി എന്‍ഐഎ സംഘം മടങ്ങി