കണ്ണൂര്‍: കണ്ണൂര്‍ പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ രമിത്ത് വെട്ടേറ്റു മരിച്ച സംഭവത്തില്‍ പത്ത് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. കേസ് അന്വേഷിക്കാന്‍ അഡ്മിനിസ്ട്രേഷന്‍ ഡിവൈഎസ്പി രഞ്ജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.ഇന്നു രാവിലെയാണ് പിണറായിയില്‍ ടാക്സി ഡ്രൈവറായ രമിത്ത് കൊല്ലപ്പെട്ടത്. പിണറായി ടൗണിനടുത്തുള്ള പെട്രോള്‍ പമ്ബിന് സമീപമാണ് രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം സിപിഎം പടുവിലായി ലോക്കല്‍ കമ്മറ്റി അംഗം മോഹനന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമാണ് രമിത്തിന്റെ കൊലപാതകമെന്നാണ് പോലീസ് നിരീക്ഷണം. രമിത്തിന്റെ പിതാവും ഇത്തരത്തില്‍ കൊല്ലപ്പെടുകയായിരുന്നു. രമിത്തിന്റെ പിതാവ് ഉത്തമനെ 2002 ല്‍ സി.പി.എം പ്രവര്‍ത്തകര്‍ ബസ് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നു. രമിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്
ബിജെപി നാളെ സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്