കണ്ണൂര്‍: കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന നേതാവും കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ.അശോകന്‍റെ വീടിന് നേരെ ബോംബേറ്. ബോംബേറില്‍ എ അശോകന്‍റെ ഗണ്‍മാന്‍ രഞ്ജിത്തിന് പരിക്കേറ്റു. ആര്‍.എസ്.എസ് നേതൃത്വം ആസൂത്രണം ചെയ്ത അക്രമമാണ് തനിക്ക് നേരെ നടന്നതെന്ന് അശോകന്‍ പറഞ്ഞു. ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നതില്‍ പ്രമുഖനായ എ.അശോകന്‍റെ വീടിന് നേരെ ആക്രമണമുണ്ടായതിലൂടെ, തുടര്‍ക്കൊലപാതകങ്ങള്‍ക്കൊടുവില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷത്തെയും ജില്ലാതലതലത്തില്‍ നടക്കുന്ന സമാധാനശ്രമങ്ങളെയും ഇത് ബാധിക്കുമെന്നതാണ് ആശങ്ക. രാത്രി 12 മണിയോടടുത്താണ് ജനല്‍ ലക്ഷ്യമാക്കിയുള്ള ബോംബേറുണ്ടായത്.ബോംബിന്‍റെ ചീളുകള്‍ തറച്ചാണ് ഗണ്‍മാന്‍ രഞ്ജിത്തിന് പരിക്കേറ്റത്. സ്വയരക്ഷക്കായി ഗണ്‍മാന്‍ തോക്കെടുത്തപ്പഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടെന്ന് അശോകന്‍ പറയുന്നു. പതിനഞ്ചോളം പേരടങ്ങുന്ന സംഘമാണ് ബോംബെറിഞ്ഞത്.
ബോംബേറില്‍ ജനലും വീട്ടുപകരണങ്ങളും തകര്‍ന്നു.സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനടക്കമുള്ളവര്‍ ആക്രമിക്കപ്പെട്ട വീട് സന്ദര്‍ശിക്കാനെത്തി.ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന സമയത്തും എ അശോകന്‍റെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇതേതുര്‍ന്നാണ് സര്‍ക്കാര്‍ ഗണ്‍മാനെ നല്‍കിയത്.നിലവിലെ സാഹചര്യത്തില്‍ സംഘര്‍ഷബാധിത മേഖലയില്‍ ഇരുപക്ഷത്തെയും നേതാക്കള്‍ക്കെതിരെയും ആക്രമമണമുണ്ടാകുള്ള സാധ്യതയുണ്ടെന്നും, ആയുധങ്ങള്‍ സംഭരിക്കപ്പെടുന്നുണ്ടെന്നുമള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടും നിലനില്‍ക്കുകയാണ്.