മകള്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് അമ്മ കാര്‍ത്ത്യായനിയുടെ മൊഴി

177

കണ്ണൂര്‍• മകള്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മകളെ സംരക്ഷിച്ച്‌ അമ്മയുടെ മൊഴി. മകള്‍ ചന്ദ്രമതി തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് അമ്മ പൊലീസിനു മൊഴി നല്‍കി. തന്നെ നല്ല രീതിയിലാണ് മകള്‍ സംരക്ഷിക്കുന്നത്. തന്നെ മര്‍ദിക്കുകയോ പട്ടിണിക്കിടുകയോ ചെയ്തിട്ടില്ല. കാര്‍ത്ത്യായനി അമ്മയെ ചന്ദ്രമതി മര്‍ദ്ദിക്കുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സഹിതം മകന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഗാര്‍ഹിക പീഡന നിയമപ്രകാരം ചന്ദ്രമതിക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്ത് അവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അമ്മ കാര്‍ത്ത്യായനിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

NO COMMENTS

LEAVE A REPLY