കണ്ണൂര്‍ • പുലിയിറങ്ങിയെന്ന വാര്‍ത്തകളെ തുടര്‍ന്ന് പൂളക്കുറ്റി ഗ്രാമം ഭീതിയില്‍. ഇവിടെ തൂമ്ബുങ്കല്‍ സന്തോഷിന്റെ ആടിനെ പുലി പിടിച്ചു. പുലിയെ കണ്ടതായി കുറച്യ കോളനിയിലെ ചന്തു ബാബു വനം വകുപ്പിനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച കൊട്ടിയൂര്‍ ടൗണിനടുത്ത് കൃഷിയിടത്തില്‍ പുലിയെയും കുഞ്ഞുങ്ങളെയും കണ്ടതായി ചില കര്‍ഷകര്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് കാട്ടുപൂച്ചയാണെന്നാണ് വനം വകുപ്പിന്റെ അവകാശവാദം.