കണ്ണൂരില്‍ വീണ്ടും പുലി ഇറങ്ങി

239

കണ്ണൂര്‍: കണ്ണൂരില്‍ പള്ളിയാംമൂലയില്‍ കഴിഞ്ഞ ദിവസം രണ്ട് പശുക്കളെ കൊന്നത് പുലി തന്നെയെന്ന് വനം വകുപ്പിന്റെ സ്ഥിരീകരണം. കാല്‍പ്പാടുകള്‍ പരിശോധിച്ചതില്‍നിന്നാണ് പുലിയുടെ സാന്നിധ്യം വനം വകുപ്പ് സ്ഥിരീകരിച്ചത്. പുലിയെ പിടികൂടാന്‍ വയനാട്ടില്‍നിന്ന് കൂട് എത്തിച്ച്‌ വനംവകുപ്പ് നീക്കം തുടങ്ങി. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പയ്യാമ്ബലം പള്ളിയാംമൂല ഭാഗത്ത് കഴിഞ്ഞ ദിവസം പുലിയെ കണ്ടുവെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. കഴിഞ്ഞമാസം നഗരമധ്യത്തിലെ തായത്തെരു കസാനക്കോട്ടയില്‍ ഇറങ്ങിയ പുലി ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്നു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ രാത്രിയോടെയാണ് പുലിയെ മയക്കുവെടിവച്ച്‌ പിടികൂടിയത്.

NO COMMENTS

LEAVE A REPLY