കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണ പറക്കല്‍ ജനുവരി ആദ്യവാരം നടക്കും. വിമാനത്താവളത്തിന്റെ എയര്‍ സൈഡ്, സിറ്റി സൈഡ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. അടുത്ത വര്‍ഷം സെപ്റ്റംബറോട് കൂടി വിമാനത്താവളം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുവാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഒാഫീസ് അറിയിച്ചു. വിമാനത്താവളം പ്രവര്‍ത്തനസജ്ജമാകുന്നതോട് കൂടി വര്‍ഷം പതിനഞ്ച് ലക്ഷത്തോളം യാത്രക്കാര്‍ക്ക് സേവനം ലഭ്യമാക്കുവാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഒരേ സമയം ഇരുപത് വിമാനങ്ങള്‍ വരെ പാര്‍ക്ക് ചെയ്യുവാന്‍ സാധിക്കുന്ന രീതിയിലാണ് വിമാനത്താവളം രൂപകല്പന ചെയ്തിരിക്കുന്നത്.