കണ്ണൂര്‍ വിമാനത്താവളത്തില്‍ റഡാര്‍ പരിശോധനക്കുള്ള പരീക്ഷണ പറക്കല്‍ നാളെ

333

കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ പരീക്ഷണ പറക്കല്‍ നാളെ നടക്കും. റഡാര്‍ പരിശോധനക്കായാണ് വിമാനം പറത്തുന്നത്. റഡാര്‍ കമ്മീഷന്‍ ചെയ്യുന്നതോടെ വിമാനത്താവളത്തിന് അകത്തേക്കും പുറത്തേക്കുമുള്ള വ്യോമ മാര്‍ഗം നിലവില്‍ വരും. എയര്‍പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് പരീക്ഷണവിമാനം പറത്തുക. ഒരു പൈലറ്റും മൂന്ന് സാങ്കേതിക വിദഗ്ധരുമടങ്ങിയ സംഘം എ.എ.ഐയുടെ ഡ്രോണിയര്‍ വിമാനത്തിലുണ്ടാവും. കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയരുന്ന വിമാനം കണ്ണൂര്‍ വിമാനത്താവളത്തിന് മുകളിലൂടെ പല ഉയരങ്ങളിലും ദിശകളിലുമായി പറന്നാണ് റഡാര്‍ ഉപകരണത്തില്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച്‌ പ്രവര്‍ത്തനക്ഷമമാക്കുക.

NO COMMENTS