കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനം ഇറങ്ങി. വിമാനത്താവളത്തിന് കൊമേഴ്സ്യല്‍ ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായി പരിശോധന നടത്തിയ ശേഷമായിരുന്നു ലാന്‍ഡിംഗ്. 189 സീറ്റുള്ള എയര്‍ ഇന്ത്യയുടെ ബോയിംഗ് 737 വിമാനമാണ് പരീക്ഷണ പറക്കലിനായി ഉപയോഗിച്ചത്. ആറ് തവണ താഴ്ന്നുപറന്ന് പരിശോധന നടത്തിയും മറ്റ് സുരക്ഷാ കാര്യങ്ങള്‍ പരിശോധിച്ച ശേഷവുമായിരുന്നു ലാന്‍ഡിംഗ്. ആദ്യമായാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനമിറക്കി പരിശോധന നടത്തുന്നത്.
പരീക്ഷണപറക്കലിന് ശേഷം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് അന്തിമ അനുമതി നല്‍കുക.