കണ്ണൂര്‍ : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളില്‍ തൃപ്തി അറിയിച്ച് വ്യോമയാനമന്ത്രാലയം. വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കാനുള്ള നടപടികളുടെ ഭാഗമായി പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ മികച്ച സംവിധാനങ്ങളാണ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അഭിപ്രായപ്പെട്ടു.
വിമാനത്താവളത്തില്‍ രണ്ടു ദിവസം നടത്തിയ വിദഗ്ധപരിശോധന തൃപ്തികരമായിരുന്നുവെന്ന് ഡി.ജി.സി.എ. ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പരമാവധി വേഗത്തില്‍ തന്നെ വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കും എന്ന് മന്ത്രാലയം അറിയിച്ചു.